Sauditimesonline

CHAVAKKAD
ചാവക്കട് കൂട്ടായ്മ 'നമ്മളോണം'

പ്രവാചകന്‍ ധരിച്ച ‘പാദരക്ഷ’; ഹിജ്‌റ പ്രദര്‍ശനത്തില്‍ അപൂര്‍വ കാഴ്ച

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ച പാദരക്ഷകള്‍ പുനസൃഷ്ടിച്ച് പ്രദര്‍ശനം. സൗദി ദേശീയ മ്യൂസിയത്തില്‍ നടക്കുന്ന ‘ഹിജ്‌റ എക്‌സിബിഷന്‍: പ്രവാചകന്റെ കാല്‍പ്പാടുകളില്‍’ പ്രദര്‍ശനത്തിലാണ് ലതറില്‍ നെയ്ത പാദരക്ഷകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

1287ല്‍ മൊറോക്കന്‍ ഹദീസ് പണ്ഡിതനായ ഇബ്‌നു അസക്കറര്‍ നബിതിരുമേനി ഉപയോഗിച്ച പാദരക്ഷകളുടെ മാതൃക വിവരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി 13-ാം നൂറ്റാണ്ടില്‍ കൈകൊണ്ട് നിര്‍മിച്ച ചെരിപ്പിന്റെ പകര്‍പ്പാണ് പ്രദര്‍ശിപ്പിച്ചിട്ടുളളത്.

ബ്രൗണ്‍ നിറത്തില്‍ ഏകദേശം 12 ഇഞ്ച് നീളമുളള ചെരുപ്പിന്റെ മുന്‍ ഭാഗം കൂര്‍ത്തതും പിന്‍ഭാഗം ആര്‍ച്ച് ഷെയ്പിലുമാണ് രൂപകല്പന ചെയ്തിട്ടുളളത്. ഒന്നര ഇഞ്ചിലധികം വലിപ്പമുളള അപ്പര്‍ ബെല്‍റ്റും പിന്നിയെടുത്ത രണ്ട് വളളികളും ചേര്‍ന്നതാണ് പാദരക്ഷ. പിന്നിയ വളളി ഇരു വശങ്ങളിലേക്കും സന്ധിക്കുന്ന സ്ഥലത്ത് ഒരിഞ്ച് വലിപ്പത്തില്‍ ഏഴ് ദളങ്ങളുളള പുഷ്പാകൃതിയിലുളള ലതര്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പില്‍ ഐബീരിയ ഉപദ്വീപില്‍ മധ്യകാലഘട്ടങ്ങളില്‍ നിലവിലിരുന്ന മുസ്ലീം രാജ്യങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ് അല്‍ അന്തലൂസ്. ഇവിടെയുളള കരകൗശല വിദഗ്ദരും വടക്കേ ആഫ്രിക്കയിലെ വിദക്ദരുമാണ് പാദരക്ഷയുടെ മാതൃകക്ക് രൂപം നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഹിജ്‌റ എക്‌സിബിഷനിലുളളത്.

രാവിലെ 9.00 മുതല്‍ വൈകീട്ട് 7.00 വരെയാണ് പ്രദര്‍ശനം. 2023 ഡിസംബര്‍ 30 വരെ പ്രദര്‍ശനം തുടരും. https://www.ticketmx.com/en വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇപ്പോര്‍ സൗജന്യ ടിക്കറ്റ് ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top