അല്‍ ഖര്‍ജ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി അല്‍ ഖര്‍ജ് കെ.എം.സി.സി. ജനഹൃദയങ്ങളില്‍ കുടികൊണ്ട സൗമ്യതയുടെ ആള്‍രൂപവും ജനക്കൂട്ടത്തിനിടിയില്‍ നിന്ന് ഭരണചക്രം തിരിച്ച അതുല്യ വ്യക്തിത്വവുമായിരുന്നുവെന്നു ഉമ്മന്‍ ചാണ്ടിയെന്ന് അല്‍ ഖര്‍ജ് കെ.എം.സി.സി അനുസ്മരിച്ചു. മതേതരത്വത്തിന്റെ കാവലാളായി നിലകൊണ്ട അദ്ദേഹം മുസ്ലിം ലീഗുമായും അതിന്റെ നേതാക്കളുമായും അഭേദ്യമായ ബന്ധം നിലനിര്‍ത്തി.
മുന്നണി രാഷ്ട്രീയത്തിലും ഭരണപരമായ പ്രതിസന്ധിയിലും വശ്യമായ പുഞ്ചിരിയോടെ പരിഹാരം നിര്‍ദേശിച്ചു. കേരളത്തിനാവശ്യമായ നിരവധി നൂതന വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. മന്ത്രിസഭയിലെ വിവിധ വകുപ്പുകളുടെ മികച്ച പ്രകടനത്തെ പ്രശംസിച്ചു പിന്തുണ നല്‍കി. പരാതികളും പരിഭവങ്ങളും ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കാനുള്ളതല്ലെന്നും അത് ഞൊടിയിടയില്‍ പരിഹരിക്കാനാണ് ജന പ്രതിനിധികളായി തെരഞ്ഞെടുക്കുന്നതെന്നും മാതൃക കാണിച്ചു തന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണെന്നും കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട വേദനയാണ് അനുഭവിക്കുന്നതെന്നും അല്‍ ഖര്‍ജ് കെ.എം.സി.സി അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.