Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഷാജി അരിപ്രയുടെ മകള്‍ സുമംഗലിയായി; ഒപ്പം 20 നിര്‍ധന യുവതികളും

റിയാദ്: പ്രവാസി വ്യവസായി നിരാലംഭരെ ചേര്‍ത്തു പിടിച്ചപ്പോള്‍ സുമംഗലിയായത് 20 യുവതികള്‍. ഷിഫാ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സിഎംഡി ഷാജി അരിപ്ര ആണ് മകള്‍ നിയ ഫാത്തിമയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം ഒരുക്കി മാതൃകയായത്.

കേരളത്തിനകത്തും പുറത്തുനിന്നുമായി വിവിധ മതങ്ങളില്‍പെട്ട 20 വധൂവരന്മാര്‍ ഒരേ വേദിയിലാണ് വിവാഹിതരായത്. ഒരോ മതവിഭാഗത്തിലെയും വധൂവരന്‍മാര്‍ക്ക് അവരുടെ ആചാരപ്രകാരം വിവാഹിതരാകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. വധുവിന് 10 പവന്‍ സ്വര്‍ണ്ണാഭരണവും വസ്ത്രവും വരന് മഹറായി നല്‍കാനുള്ള സ്വര്‍ണ്ണാഭരണവും ഉള്‍പ്പെടെ 200 പവനിലധികം സ്വര്‍ണം ഷാജി അരിപ്ര സമ്മാനിച്ചു. ചടങ്ങില്‍ പങ്കെടുത്ത വധൂവരന്മാരുടെ കുടുംബാംഗംങ്ങള്‍, ബന്ധു മിത്രാദികള്‍, നാട്ടുകാര്‍ ഉള്‍പ്പടെ ആയിരത്തിലധികമാളുകള്‍ക്കു വിഭവ സമൃദമായ വിരുന്നും ഒരുക്കി.

സൗദി അറേബ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഷാജി അരിപ്ര ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവാസി സമൂഹത്തിനും തുണയാണ്. ഇതിന് മുമ്പും നിരാലംബര്‍ക്കു ഭവന നിര്‍മാണത്തിനും സമൂഹ വിവാഹങ്ങള്‍ക്കും നിരവധി സഹായവും നല്‍കിയിട്ടുണ്ട്. ദൈവം നല്‍കുന്ന സമ്പത്തിന്റെ ഓഹരി അര്‍ഹരിലേക്ക് എത്തിക്കന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മകളുടെ വിവാഹ ദിവസം അതേ പ്രായക്കാരായ നിര്‍ധന കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാന്‍ നേരത്തെ തീരുമാനം എടുത്തിരുന്നതായും ഷാജി അരിപ്ര പറഞ്ഞു. പട്ടിക്കാട് ജാമിയ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ റിയാദ് ഓസ്‌ഫോജ്‌നയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ മുസ്ലിം മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഹൈന്ദവ വിവാഹ ചടങ്ങുകള്‍ക്ക് മണികണ്ടശര്‍മ്മ കാര്‍മികത്വം വഹിച്ചു. വധൂവരന്മാര്‍ക്കുള്ള വസ്ത്രവും സ്വര്‍ണ്ണാഭരണവും ഷാജി അരിപ്ര, ഷഫീക് കിനാത്തില്‍, സഹല്‍ കിനാത്തില്‍, മുബീന ഷാജി, നിയ സഹല്‍ എന്നിവര്‍ സമ്മാനിച്ചു.

ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പി അബ്ദുല്‍ ഹമീദ് എം എല്‍ എ, അഡ്വ: നാലകത്ത് സൂപ്പി, വി. ശശി കുമാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, കെഎംസിസി സൗദി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, സുലൈമാന്‍ ഫൈസി, റഫീഖ് പൂപ്പലം എന്നിവര്‍ സംസാരിച്ചു. നിക്കാഹ് കര്‍മത്തില്‍ പി പി ഉമര്‍ മുസ്‌ലിയാര്‍ കയ്യോട്, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമുലല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, അലവി ഫൈസി കുളമ്പറമ്പ്, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, അബ്ദുല്‍ കരീം ഫൈസി, ഓ എം എസ് തങ്ങള്‍, മണ്ണാര്‍മല എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

സൈതലവി ഫൈസി പനങ്ങാങ്ങര, സജീര്‍ ഫൈസി തള്ളച്ചിറ, എം ഇ എ മാനേജര്‍ സി കെ സുബൈര്‍, പ്രിന്‍സിപ്പല്‍ ഡോ: ജി രമേശ്, ശംസുദ്ധീന്‍ മാസ്റ്റര്‍ പട്ടിക്കാട്, അസ്‌ലം മാസ്റ്റര്‍, മുസ്തഫ അന്‍വാരി എന്നിവര്‍ നേത്രത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top