ഉമ്മന്‍ ചാണ്ടി സ്‌നേഹത്തിന്റെ പ്രവാചകന്‍: തൃശ്ശൂര്‍ ഒഐസിസി

റിയാദ്: ഉമ്മന്‍ ചാണ്ടി മതേതരം പ്രചരിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ മഹാനായ പ്രവാചകന്‍ ആണെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. സ്‌നേഹവും കരുണയും ആയുധമാക്കി ജന്മനസ്സിനെ കീഴടക്കിയ ഉമ്മന്‍ ചാണ്ടി കേരളം നിലനില്‍ക്കുവോളം ഓര്‍മ്മിക്കപ്പെടും. കേരള ജനതയെ ഒരമ്മ പെറ്റ മക്കളെ പോലെ ചേര്‍ത്ത് പിടിച്ച ഉമ്മന്‍ ചാണ്ടി മതേതര കേരളത്തിന്റെ കൊടിയടയാളമാണെന്നും പങ്കെടുത്തവര്‍ അനുസ്മരിച്ചു.

ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് രാജു തൃശൂര്‍ അധ്യക്ഷത വഹിച്ചു. സോണി പാറക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് വൈസ് പ്രസിഡണ്ട് രഘുനാഥ് പറശ്ശിനിക്കടവ് അനുസ്മരണ സന്ദേശം നല്‍കി. ഇബ്രഹാം സുബഹാന്‍, സത്താര്‍ താമരശ്ശേരി (കെഎംസിസി), റസാക്ക് പൂക്കോട്ടുംപാടം, സിദ്ദീഖ് കല്ലുപറമ്പന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, യഹ്‌യ കൊടുങ്ങല്ലൂര്‍, നവസ് വെള്ളിമാട്കുന്ന്, റസാഖ് ചാവക്കാട്, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, മൊയ്തീന്‍ മണ്ണാര്‍ക്കാട്, വിന്‍സന്റ് ചിറ്റകര എന്നിവര്‍ സംസാരിച്ചു.

 

Leave a Reply