ഹായില്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം മലയാളികള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് വലിയ ആശ്രയവും പരിഹാരവും ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. പ്രവാസികളെ ചേര്‍ത്തുപിടിച്ച ജനകീയ നേതാവിന്റെ നഷ്ടം പ്രവാസി മലയാളികള്‍ക്കും നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
അല്‍ ഹബീബ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ ഒ.ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ഹൈദര്‍ അലി അദ്ധ്യക്ഷ വഹിച്ചു. ഷറഫുദ്ദീന്‍ തയ്യില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹായിലിലെ വിവിധ സംഘടനാ പ്രധിനിതികളായ അബ്ദുല്‍ ഹമീദ് സഖാഫി, ബഷിര്‍ നെല്ലളം (ഐ.സി.എഫ്) സക്കരിയ്യ ആയഞ്ചേരി, മുനിര്‍ തയ്യക്കാവ്, ബാപ്പു എസ്‌റ്റേറ്റ് മുക്ക് (കെഎംസിസി), ചാന്‍സാ അബ്ദുല്‍ റഹ്മാന്‍ (രക്ഷാധികാരി ഒഐസിസി), അഫ്‌സല്‍ കായംകുളം (മാധ്യമ പ്രവര്‍ത്തകന്‍), മനോജ് സിറ്റിഫ്‌ളവര്‍, സഗീര്‍ അലി ഫൈസി, നസറുദിന്‍ (സമസ്ത), സിയാദ് സഅദി കൊല്ലം, നൗഫല്‍ പറക്കുന്ന് (രിസാല സ്റ്റഡി സര്‍ക്കില്‍), നവാസ് (തനിമ), നസിര്‍ മുക്കം എന്നിവര്‍ പ്രസംസിച്ചു. ഷിഹാബുദ്ദിന്‍ ആലങ്ങോട് സ്വാഗതവും സാബു തിരുവനന്തപുരം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
