Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

ഇഖ്‌റയ്ക്ക് ‘കോഴിക്കോടെന്‍സി’ന്റെ ഡയാലിസിസ് മെഷീന്‍

റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടെന്‍സ്’ ഇഖ്‌റ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീന്‍ നല്‍കി. കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോടെന്‍സ് റിയാദ് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മൊഹിയുദ്ധീന്‍ സഹീര്‍ ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വറിന് മെഷീന്‍ വാങ്ങാനുളള തുക കൈമാറി.

റിയാദില്‍ സംഘടിപ്പിച്ച മുഹബ്ബത്ത് നൈറ്റിന്റെ ഭാഗമായി പാവപ്പെട്ടവരായ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് സെന്ററുകള്‍ക്കാണ് മെഷീന്‍ നല്‍കുന്നത്. പ്രവാസികളടക്കം നിരവധി പേരാണ് വൃക്ക രോഗം അലട്ടുന്നത്. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നതിന് വലിയ തുക ആവശ്യമായതിനാല്‍ പലരും മതിയായ ചികിത്സ തേടാറില്ല. ഇത്തരം രോഗികള്‍ക്ക് സഹായമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തത്. റിയാദിലാരംഭിച്ച കോഴിക്കോടെന്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് സംഘടനാ ഭാരവാഹികള്‍. ഇതിന്റെ ഭാഗമായി 24ന് കോഴിക്കോട് സംഗമം ഒരുക്കും.

ചടങ്ങില്‍ സംസ്ഥാന മദ്രസ്സ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ഗഫൂര്‍ മുഖ്യാതിഥിയായിരുന്നു. അഷ്‌റഫ് വേങ്ങാട്ട്, നാസര്‍ കാരന്തൂര്‍, വി കെ കെ അബ്ബാസ്, മൈമൂന ടീച്ചര്‍, ഷാഹിന്‍ കുറ്റിച്ചിറ, നവാസ് കെ പി എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top