റിയാദ്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിക്കുന്ന സേട്ടു സാഹിബ് സെന്ററിന്റെ ഫണ്ട് സമാഹാരണവും ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗവും നടന്നു. സൗദി നാഷണല്‍ കമ്മിറ്റീ വൈസ് പ്രസിഡണ്ട് ഇസ്ഹാഖ് തയ്യില്‍ ഉല്‍ഘടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ചേളാരി സംസാരിച്ചു, കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം എന്നു യോഗം അഭിപ്രായപെട്ടു. ഇക്ബാല്‍ വട്ടക്കിണര്‍, മുനീര്‍ കരുമ്പില്‍, റഷീദ് കണ്ണൂര്‍, റസാഖ് കാസറഗോഡ്, അന്‍വര്‍ തിരുവനന്തപുരം കബീര്‍ വായട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു, ജനറല്‍ സെക്രട്ടറി ഗസ്‌നി വട്ടക്കിണര്‍ സ്വാഗതവും ട്രഷറര്‍ അഫ്‌സല്‍ കട്ടപ്പള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.