Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

ലൗ ഹോമിന് ‘ഹൃദയ പൂര്‍വ്വം’ കേളി

റിയാദ്: അനാഥരായ സ്ത്രീ ജീവിതങ്ങള്‍ക്ക് അഭയമായ എറണാകുളം കടവൂര്‍ ലൗ ഹോം അന്തേവാസികള്‍ക്ക് സ്‌നേഹ സ്പര്‍ശം സമ്മാനാച്ച് കേളി കലാസാംസ്‌കരിക വേദി. ‘ഹൃദയപൂര്‍വ്വം കേളി’ പൊതിച്ചോര്‍ വിതരണ പദ്ധതി പ്രകാരം ഒരാഴ്ചത്തെ ഭക്ഷണം ലൗ ഹോമിന് സമ്മാനിക്കും.

ലൗ ഹോം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ വിതരണോദ്ഘാടനം കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ നിര്‍വ്വഹിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ അധ്യക്ഷത വഹിച്ചു.

30 വര്‍ഷങ്ങള്‍ക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന മൂന്ന് വനിതാ അന്തേവാസികളുമായി വാടക വീട്ടില്‍ ആരംഭിച്ച ലൗ ഹോം ഒന്‍പത് വര്‍ഷം മുമ്പ് സ്‌നേഹഗിരി സിസ്‌റ്റേഴ്‌സിന് കൈമാറി. ഇപ്പോള്‍ 150 അന്തേവാസികളാണ് അനാഥരായി കഴിയുന്നത്.

പരിപാടിയില്‍ ലൗ ഹോം രക്ഷാധികാരി എന്‍ പി മാത്തപ്പന്‍, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം എഎ അന്‍ഷാദ്, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, പൈങ്ങോട്ടൂര്‍ ലോക്കല്‍ സെക്രട്ടറി റാജി വിജയന്‍, കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം എ വി സുരേഷ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് അംഗം സീമ സിബി, പോള്‍ സി ജേക്കബ്, സിബി ആര്‍ട്‌ലൈന്‍, സിബിന്‍ കൂവളളൂര്‍, ലൗ ഹോമിലെ അന്തേവാസികള്‍, ലൗ ഹോമില്‍ സേവനം ചെയുന്ന കന്യാസ്ത്രീകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലൗ ഹോം ലൗ ഹോം പ്രതിനിധി സിസ്റ്റര്‍ അല്‍ഫോന്‍സ സ്വാഗതവും രക്ഷാധികാരി എന്‍ പി മാത്തപ്പന്‍ നന്ദിയും പറഞ്ഞു.

മാനസികാരോഗ്യം വെല്ലുവിളി നേരിടുന്നവരെ കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ കൈതാങ്ങാണ് ലൗ ഹോം. ആയിരത്തിലധികം സഹോദരിമാര്‍ക്ക് ദീര്‍ഘകാല ചികിത്സയും അവരുടെ അഭിരുചിക്കനുസൃതമായ തൊഴില്‍ പരിശീലനം സാധ്യമാക്കി സ്വാശ്രയ ജീവിതത്തിന് പ്രാപ്തരാക്കുവാന്‍ ലൗ ഹോമിന് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top