Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

കേളി ഫുട്‌ബോള്‍ ലോഗോ പ്രകാശനം

റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാലിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. വെളളിയാഴ്ചകളില്‍ അരങ്ങേറുന്ന മത്സരം ഒക്ടോബര്‍ 27ന ആരംഭിക്കും. അഞ്ച് വര്‍ഷഷത്തെ ഇടവേളക്കു ശേഷമാണ് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആരവമുയരുന്നത്.

സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ടി.ആര്‍. സുബ്രഹ്മണ്യന്‍, രക്ഷാധികാരി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, ഫിറോസ് തയ്യില്‍, ജോസഫ് ഷാജി, കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗഫൂര്‍ ആനമങ്ങാട് സുനില്‍ കുമാര്‍ കാഹിം ചേളാരി സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സെന്‍ ആന്റണി സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ട്, സ്‌പോര്‍ട്‌സ് കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനര്‍ ശറഫുദ്ധീന്‍ പന്നിക്കോട് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top