Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

കേളി ഓണോത്സവം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ഓണോത്സവം 2023’ വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ഷിഫയിലെ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി അംഗങ്ങളും കുടുംബവേദി പ്രവര്‍ത്തകരും അവതരിപ്പിച്ച ഓണപ്പാട്ട്, നാടോടി നൃത്താവിഷ്‌കാരം, കൈകൊട്ടി കളി, സൂഫി ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി നൃത്തനൃത്യങ്ങളും സംഗീത പരിപാടികളും അരങ്ങേറി. പായസ പാചക മത്സരം, രചനാ മത്സരങ്ങള്‍ അന്നിവയും നടന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ അറക്കല്‍ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ ഡോ. കെആര്‍ ജയചന്ദ്രന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് ഓണം എന്നത് സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്. മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതല്ല അടുപ്പിക്കുന്നതാവണം ഓണം എന്നാണ് ഓണോത്സവത്തിന്റെ സന്ദേശമെന്ന അദ്ദേഹം പറഞ്ഞു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗം ജോസഫ് ഷാജി കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, മര്‍ഗബ് രക്ഷാധികാരി സെക്രട്ടറി സെന്‍ ആന്റണി , ബത്ഹ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, ഏരിയ വൈസ് പ്രസിഡന്റ് മോഹന്‍ ദാസ്, എച്ച്എംസിസി എംഡി സജീവ് മത്തായി, ടിവിഎസ് ഗ്രൂപ്പ് എംഡി സലാം, ഹനാദി അല്‍ ഹര്‍ബി എംഡി പ്രിന്‍സ്, ന്യൂ എയ്ജ് ഇന്ത്യ സെക്രട്ടറി വിനോദ് മഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പായസ പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷിനി റീജേഷ,് രണ്ടാം സ്ഥാനം നേടിയ മജ്‌ന മുസ്തഫ എന്നിവര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളും, മൂന്നാം സ്ഥാനം നേടിയ ഗീത ജയരാജ്, രചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സീബാ കൂവോട്, രണ്ടാം സ്ഥാനം നേടിയ ജോമോന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.

ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ സുധീഷ് തരോള്‍ നന്ദിയും പറഞ്ഞു. പരിപാടികളുടെ സമാപനത്തിനോടനുബന്ധിച്ച് പട്ടുറുമാല്‍ ഫെയിം ഷജീറും ശബാന അന്‍ഷാദും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top