Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

കലാലയം സാഹിത്യോത്സവ്; ഹായില്‍ സിറ്റി ചാമ്പ്യന്‍

അഫ്‌സല്‍ കായംകുളം

ഹായില്‍: പ്രവാസി വിദ്യാര്‍ത്ഥികളുടെ യുവതയുടെയും സര്‍ഗാവിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി സാഹിത്യോത്സവുകളുടെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഹായില്‍ സോണ്‍ മത്സരം സമാപിച്ചു.

നുഗ്രയിലെ അല്‍ ഹിന്ദഖ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഹായില്‍ സോണ്‍ മത്സരത്തില്‍ ഹായില്‍ സിറ്റി സെക്ടര്‍ ഒന്നും നുഗ്ര സെക്ടര്‍ രണ്ടും സ്ഥാനം നേടി. മുഹമ്മദ് നസീഹ് കലാപ്രതിഭയായും ഇശീഖ ഫാത്തിമയെ സര്‍ഗപ്രതിഭയായും തെരഞ്ഞെടുത്തു.

സാംസ്‌കാരിക സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ സഅദി കിന്നിംഗാര്‍ അദ്ധ്യക്ഷതവഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്‌സി സൗദി ഈസ്റ്റ് നാഷണല്‍ പ്രതിനിധി ജാബിര്‍ കൊട്ടോണ്ടി സന്ദേശ പ്രഭാഷണം നടത്തി. ഫലസ്ഥിന്‍ ഐക്യദാര്‍ഢ്യ പ്രമേയം അഫ്‌സല്‍ കായംകുളം അവതരിപ്പിച്ചു.

നിസാം അല്‍ ഹബിബ്, മനോജ് സിറ്റി ഫ്‌ളവര്‍, അബ്ദുല്‍ സത്താര്‍ പുന്നാട്, റജീസ് ഇരിട്ടി, കോയ ഇന്‍ഡോമി, ബഷീര്‍ നെല്ലളം, അബ്ദുല്‍ സലാം സഅദി, സിദ്ധീഖ് സഖാഫി കൊല്ലം, ഷുഹൈബ് കോണിയത്ത്, സുബേര്‍ വേളൂര്‍, ഷെറഫുദീന്‍ താഴെ ചൊവ്വ, മുസ്ഥഫ അത്തോളി, അബ്ദുല്‍ റഹിം കായംകുളം, സിദ്ധിഖ് മലബാര്‍, മുസമ്മില്‍ മാഹീന്‍, റിഷാബ് കാന്തപുരം, ജുനൈദ് മമ്പാട് തുടങ്ങിയ ഹായിലിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നൗഫല്‍ പറക്കുന്ന് സ്വാഗതവും, ബാസിത്വ് മുക്കം നന്ദിയും പറഞ്ഞു.

യൂനിറ്റ് മത്സരത്തില്‍ വിജയിച്ചവര്‍ പങ്കെടുത്ത സെക്ടര്‍ സാഹിത്യോത്സവം നേരത്തെ നടന്നു. സെക്ടര്‍ ജേതാക്കളാണ് സോണില്‍ മത്സരിച്ചത്. ഇവിടെ വിജയിച്ചവര്‍ മാറ്റുരക്കുന്ന ദേശീയ സാഹിത്യോത്സവ് ഒക്‌ടോബര്‍ 27ന് ദമ്മാമില്‍ നടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top