റിയാദ്: വിമാനത്താവളങ്ങളിലേക്ക് ലഗേജ് കൊണ്ടുപോകാന്‍ സൗദിയിപുതിയ സംവിധാനം വരുന്നു. താമസ കേന്ദ്രങ്ങളില്‍ നിന്ന് ലഗേജ് സ്വീകരിക്കുന്ന സേവനം മതാറാത്ത് ഹോള്‍ഡിംഗ് കമ്പനിയാണ് നടപ്പിലാക്കുന്നത്. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ ബോര്‍ഡിംഗ് നടപടികള്‍ താമസ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കി ലഗേജുകള്‍ വീടുകളിലെത്തി സ്വീകരിക്കും. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സേവനം ലഭ്യമാക്കും. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സേവനം ആശ്വാസമാകും.
വിമാനത്താവളങ്ങളില്‍ യാത്രാ നടപടികള്‍ വേഗത്തിലാക്കാനും വ്യോമയാന രംഗത്ത് നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമാണ് പുതിയ സേവനം. ഇതുവഴി യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ കുറഞ്ഞ സമയത്തിനകം നടപടി പൂര്‍ത്തിയാക്കാന്‍ കഴിയും. എയര്‍പോര്‍ട്ടുകളിലെ തിരക്ക് ഗണ്യമായി കുറക്കാനും സാധ്യമാകും.
ലഗേജ് പിക് അപ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ ടിക്കറ്റും ആവശ്യമായ മുഴുവന്‍ രേഖകളും ആവശ്യമാണ്. ബാഗേജുകളില്‍ നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സേവനം ലഭ്യമാക്കുമെന്നും മതാറാത്ത് ഹോള്‍ഡിംഗ് കമ്പനി വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






