റിയാദ്: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പിണറായി വിജയന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ സമരം ചെയ്തതിന്റെ പേരിലാണ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റു ചെയ്തതെന്ന് യോഗം ഉത്ഘാടനം ചെയ്ത സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.
സിപിഎമ്മും പോലീസും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് വീടുകയറി ഉറങ്ങിക്കിടന്ന രാഹുലിനെ അറസ്റ്റ് ചെയ്ത നടപടി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും ഉപയോഗിച്ച് അക്രമിച്ച ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകളും, കുറുവടി ഉപയോഗിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സൈ്വര്യവിഹാരം നടത്തുമ്പോഴാണ് ജനകീയ സമരം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ അറസ്റ്റിലൂടെ നിശബ്ദമാക്കാമെന്ന ഫാഷിസ്റ്റ് ചിന്താഗതി കോണ്‍ഗ്രസ്സിന്റെ അടുത്ത് വിലപോകില്ലെന്നും പ്രതിഷേധ സംഗമം മുന്നറിയിപ്പ് നല്‍കി.
യോഗത്തിന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. ,ഗ്ലോബല്‍ നേതാവ് അസ്‌കര്‍ കണ്ണൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട്, സലീം അര്‍ത്തിയില്‍, എറണാകുളം ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും സെക്രട്ടറി ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.