കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ ജറീര്‍ യൂണിറ്റ് അംഗം ലക്ഷ്മണന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നാല്പത് വര്‍ഷംഇലക്ട്രീഷ്യന്‍, ഏസി മെക്കാനിക് എന്നീ ജോലികള്‍ ചെയ്തുവരുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, രക്ഷാധികാരി സമതി അംഗങ്ങളായ അന്‍വര്‍, റഫീഖ്, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ലക്ഷ്മണന് നല്‍കി ആദരിച്ചു. ജറീര്‍ യൂണിറ്റ് ട്രഷറര്‍ രാകേഷ് സ്വാഗതം പറഞ്ഞു., യാത്രയയപ്പിന് ലക്ഷ്മണന്‍ നന്ദി പറഞ്ഞു.

Leave a Reply