‘നന്മ’ നുകരാന്‍ നന്‌മോത്സവം; പിഎംഎ ഗഫൂര്‍ റിയാദില്‍

റിയാദ്: നന്മയുടെ നറുവാക്ക് നുകരാന്‍ അവസരം ഒരുക്കി ‘നന്മ’ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ നാലാം വാര്‍ഷികം. സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശം പ്രഭാഷണങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായിരിക്കും. നന്‌മോത്സവ-2024 എന്ന പേരില്‍ നടക്കുന്ന പരിപാടി ജനുവരി 12 വെള്ളി വൈകീട്ട് 6 മുതല്‍ റിയാദ് എക്‌സിറ്റ് 30ലെ ശൈക് ജാബിര്‍ റോഡിലെ സമര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘നന്മ’ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദിഖ് തൂവൂരിന് സമ്മാനിക്കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ പിഎംഎ ഗഫൂറിന് നന്മ ഭാരവാഹികള്‍ ഊഷ്മള സ്വീകരണം നല്‍കി. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. വിവിധ കലാ പ്രകടനങ്ങള്‍ അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

Leave a Reply