ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. റോസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഹയര്‍ ബോര്‍ഡ് അംഗം അന്‍വര്‍ സാദത്ത് ലോഗോ പ്രകാശനം ചെയ്തു.
പ്രവാസി കായിക ലോകത്തിന് ഡിഫയുടെ നേതൃത്വവും പ്രവര്‍ത്തനങ്ങളും കഴിഞ്ഞ കാലങ്ങളില്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വര്‍ഷത്തില്‍ ഇന്ത്യ-സൗദി ദേശീയ സാംസ്‌കാരിക പൈതൃകങ്ങളെ സമാന്വയിപ്പിക്കുന്ന പുതിയ ലോഗോക്ക് കീഴില്‍ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കൂടുതല്‍ യശസ്സാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഡിഫ പ്രസിഡണ്ട് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ഡിഫ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഖാലിദിയ്യ ക്ലബ്ബിനെ ചടങ്ങില്‍ ആദരിച്ചു. മുഴുവന്‍ ക്ലബുകള്‍ക്കും ഡിഫയുടെ പുതുവര്‍ഷ ഉപഹാരം സമ്മാനിച്ചു. ഡിഫ ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ വള്ളക്കടവ്, മുന്‍ പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭാരവാഹികളായ, സഹീര്‍ മജ്ദാല്‍, നാസര്‍ വെള്ളിയത്ത്, മന്‍സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, റിയാസ് പറളി, മണി പത്തിരിപ്പാല, ശരീഫ് മാണൂര്‍, അസ്സു കോഴിക്കോട്, ജൗഹര്‍ കുനിയില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജന. സെക്രട്ടറി ഖലീല്‍ പൊന്നാനി സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് എടവണ്ണ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.