റിയാദ്: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഹൗസ് ഡ്രൈവര്‍ക്ക് കേളി പ്രവര്‍ത്തകര്‍ തുണയായി. വാഹനത്തിനുണ്ടായ കേടുപാടുകളുടെ നഷ്ട പരിഹാരം തൊഴിലുടമ ശമ്പളത്തില്‍ നിന്ന് ഈടാക്കിയതോടെയാണ് തൃശൂര്‍ രാമപുരം ഹരി ഉത്തപ്പിളള ദുരിതത്തിലായത്.
ഒന്നര വര്‍ഷം മുമ്പാണ് ഡൈവര്‍ വിസയില്‍ തൊഴില്‍ തേടിയെത്തിയത്. നാല് മാസം മുമ്പ് ാട്ടത്തിനിടെ വാഹനം വഴിയില്‍ നിശ്ചലമായി. വര്‍ക്‌ഷോപ്പിലെത്തിച്ച് തകരാര്‍ പരിഹരിച്ചെങ്കിലും ഉത്തരവാദി ഹരിയാണെന്നു ആരോപിക്കുകയായിരുന്നു. ഇതോടെ ശമ്പളവും ഭക്ഷണവും ലഭിക്കാതായെന്ന് ഹരി പറയുന്നു.
ആദ്യ വര്‍ഷം ശമ്പളം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്‌പോണ്‍സര്‍ ശമ്പളം നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് കേളി പ്രവര്‍ത്തകരെ സമീപിച്ചത്. സ്‌പോണ്‍സറുമായി കേളി പ്രവര്‍ത്തകര്‍ സംസാരിച്ചു. എന്നാല്‍ വാഹനത്തിന് 9000 റിയാല്‍ ചിലവായെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിനിടെ വീണ്ടും സ്‌പോണ്‍സറുമായി സംസാരിച്ചു. രണ്ടു ദിവസത്തിനകം ടിക്കറ്റുമായി വന്നാല്‍ എക്‌സിറ്റ് നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. കേളി ഉമ്മുല്‍ ഹമാം ജീവകാരുണ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കേളി കേന്ദ്രകമ്മറ്റി ടിക്കറ്റ് അനുവദിക്കുകയും എക്‌സിറ്റ് നേടുകയും ചെയ്തു. ജീവകാരണ്യ കണ്‍വീനര്‍ ജാഫര്‍ ആദ്യന്തം സഹായവുമായി രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.