Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ലേണ്‍ ദി ഖുര്‍ആന്‍ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് മൂന്ന് പേര്‍ പങ്കിട്ടു

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍ ആറാം ഘട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കു നേടി അഷ്‌റഫ് പാലേമാട്, സബീറ വേങ്ങര, ഹനാന്‍ മലപ്പുറം എന്നിവര്‍ ഒന്നാം റാങ്ക് നേടി.

അനീന ബാസിം, മുനീറ പി. പി കാരപ്പറമ്പ്, ഉമ്മുസല്‍മ എടക്കര എന്നിവര്‍ക്കാണ് രണ്ടാം റാങ്ക്. ഇല്യാസ് അഹമ്മദ് ദമാം, മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, ജസീന സുല്‍ഫിക്കര്‍ റിയാദ്, നിഷ അബ്ദുറസാഖ് ജിദ്ദ, സാലിം എ. എ റഹീമ, ഇസ്മായില്‍ അച്ഛനമ്പലം, ഫാത്തിമ ഹുസ്‌ന തുറക്കല്‍ എന്നിവര്‍ മൂന്നാം റാങ്കും നേടി. 2023 നവംബര്‍ 10ന് ഓണ്‍ലൈനില്‍ നടന്ന പരീക്ഷയുടെ ഫലം www.learnthequran.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മികച്ച മാര്‍ക്ക് നേടി വിജയികളായ റാങ്ക് ജേതാക്കളെ അഭിനന്ദിക്കുന്നതായും പരീക്ഷയെഴുതിയവരുടെ പരിശ്രമങ്ങളെ അനുമോദിക്കുന്നതായും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി പ്രസിഡന്റും ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടറുമായ അബ്ദുല്‍ ഖയ്യൂം ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ എന്നിവര്‍ അറിയിച്ചു.

ലേണ്‍ ദി ഖുര്‍ആന്‍ പുതിയ പാഠഭാഗം ആരംഭിച്ചു. ജനുവരി അവസാനം പാഠപുസ്തകം പഠിതാക്കള്‍ക്ക് ലഭ്യമാക്കും. ഞായറാഴ്ച ഇന്ത്യന്‍സമയം രാത്രി 8:30ന് സൂം ഓണ്‍ലൈന്‍ വഴിയും ക്ലാസ്സ് ഒരുക്കിയിട്ടുണ്ട്. ജേതാക്കള്‍ക്കുളള ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും 2024ല്‍ നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top