ജിദ്ദ: സൗദി ഹജ് എക്‌സ്‌പോയും വ്യാവസായിക സമ്മേളനവും ഇന്ന് തുടക്കമാകും. മക്ക അസി. ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിശ്ല്‍ ഉദ്ഘാടനം ചെയ്യും. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി ഹജ് മന്ത്രാലയമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ജനുവരി 11 വരെ ജിദ്ദ സൂപ്പര്‍ ഡോം കോണ്‍ഫ്രന്‍സ് ഹാളിലാണ് എക്‌സ്‌പോ അരങ്ങേറുന്നത്.
ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് പുറമെ 80 ലോകരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും സംരംഭകരും പങ്കെടുക്കും. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് പ്രദര്‍ശനമെന്ന് ഹജ് മന്തി ഡോ.തൗഫീഖ് അല്‍ റബീഅ പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ ഹജ് മന്ത്രാലയം പ്രതിനിധികള്‍, മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും എക്‌സ്‌പോയുടെ ഭാഗമായി അരങ്ങേറും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
