സ്മൃതി ഇറാനി സൗദിയില്‍; ഹജ് കരാര്‍ ഒപ്പുവെച്ചു


റിയാദ്: ഈ വര്‍ഷത്തെ ഹജ് കരാര്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. ഹജ് മന്ത്രി തൗഫീഖ് അല്‍ റബീഅയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്നതിനെ സൗദി ഹജ് മന്ത്രി അഭിനന്ദിച്ചതായി മന്ത്രി സ്മൃതി ഇറാനി പഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പുരുഷ തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് വരാനുള്ള അവസാനം കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതായും മന്ത്രി പറഞ്ഞു. എല്ലാ തീര്‍ഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കും. മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചര്‍ച്ച ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍, കോണ്‍സുലര്‍ ജനറല്‍ ഷാഹിദ് ആലം എന്നിവരും സംബന്ധിച്ചു.

Leave a Reply