മുസ്ലിം ലീഗ് നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: വയനാട് ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് റിയാദില്‍ സ്വീകരണം. കെഎംസിസി സൗദി നാഷണല്‍ കമ്മറ്റി, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെയും ആദരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പിസി അലി അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷറഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദ് ‘മതേതര ഇന്ത്യയില്‍ മുസ്ലിം ലീഗിന്റെ പ്രാധാന്യം’ എന്ന വിഷയം അവതരിപ്പിച്ചു.

വിടവാങ്ങിയ മുസ്ലിം ലീഗ് നേതാവും വയനാട് മുട്ടില്‍ യതീംഖാന ജനറല്‍ സെക്രട്ടറിയുമായിരുന്ന എം എ മുഹമ്മദ് ജമാലിനെ യോഗം അനുസ്മരിച്ചു. അസീസ് കോറോം, സി പി മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, വി കെ മുഹമ്മദ്, സത്താര്‍ താമരത്ത്, അബ്ദുല്‍ റഹ്മാന്‍ ഫറോക്, ബഷീര്‍ ബാജി പ്രസംഗിച്ചു. ഷാഫി തൃശൂര്‍ ഖിറാഅത്ത് നടത്തി. ഷറഫുദീന്‍കുമ്പളാട് സ്വാഗതവും, മനാഫ് കാട്ടിക്കുളം നന്ദിയും പറഞ്ഞു. സുധീര്‍, ഷഫീര്‍, അഷറഫ് പുറ്റാട്, ഹംസ, ദഖ് വാന്‍, ഷഹീര്‍, സിറാജ് വള്ളിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply