റിയാദ്: കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്നും പിന്നാക്ക സമൂഹത്തിന് സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ്. ഇതേ ആവശ്യം ഉന്നയിച്ചു വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകത്തിന്റെ സമരത്തിന് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ‘ഇന്ന് അധികാരത്തിലും സിവില്‍ സര്‍വ്വീസിലും മുന്നോക്ക സവര്‍ണ താല്പര്യങ്ങളാണ് നാട് ഭരിക്കുന്നത്. പിന്നാക്ക സമൂഹങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും ഇതര മേഖലയിലും എത്രമാത്രം സാന്നിധ്യമുണ്ടെന്നും രാഷ്ട്ര നിര്‍മ്മാണത്തിലും വികസനകാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ എത്ര സ്വാധീനമുണ്ടെന്നും ലോകമറിയണം. അതിന് കൃത്യമായ ഡാറ്റയും ശാസ്ത്രീയമായ വിവരങ്ങളും ശേഖരിക്കുവാന്‍ സെന്‍സസ് അനിവാര്യമാണ്. അതുകൊണ്ടാണ് സെന്‍സസ് നടത്തണമെന്ന് വശ്യപ്പെടുന്നത്.
സവര്‍ണ വംശീയതയുടെ ദീനം പിടിച്ചവവരാണ് ഇരുമുന്നണികളും. ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയിലാദ്യമായി മുന്നോക്കക്കാരന് 10 ശതമാനം കൂടി നല്‍കി. ഇതിന് യാതൊരു പഠനവും നടത്തിയില്ല. ഇത് ഇനിയും അനുവദിച്ചു കൂടെന്നു അദ്ദേഹം പറഞ്ഞു. എയ്ഡസ് സ്‌കൂള്‍ നിയമനം പി.എസ്.സിക്ക് വിടണമെന്നും സര്‍ക്കാര്‍ സര്‍വീസില്‍ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം കേരളത്തിന്റെ സമര ചരിത്രത്തിലെ സുപ്രധാന ഏടാവുമെന്നും ബാരിഷ് പറഞ്ഞു.
ജയന്‍ കൊടുങ്ങല്ലൂര്‍, സലീം മാഹി, ഷഹനാസ് സാഹില്‍, അസ്‌ലം മാസ്റ്റര്‍ എന്നിവര്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ട്രഷറര്‍ ഷഹ്ദാന്‍ സ്വാഗതവും സി.സി അംഗം ഫൈസല്‍ കൊല്ലം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
