Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

വിരഹവും വിപ്ലവവും വാരിവിതറി ഗസല്‍ വസന്തം

റിയാദ്: വിരഹവും വിപ്ലവവും ഇഴചേര്‍ത്ത് ഗസല്‍ വസന്തം പരന്നൊഴുകിയ രാത്രിയില്‍ അലോഷി ആദംസ് പാടിയത് 35ലധികം ജനപ്രിയ ഗാനങ്ങള്‍. കാനനഛായയില്‍ ആടുമേയ്ക്കാന്‍, ബലികുടീരങ്ങള്‍ തുടങ്ങി മലയാളക്കര ഏറ്റെടുത്ത ഗാനങ്ങള്‍ ശ്രോതാക്കളും ഏറ്റുചൊല്ലി. ബാബുക്കയുടെയും മെഹബൂബിന്റെയും ഉമ്പായിയുടെയും മെഹദിയുടെയും മനോഹര ഗാനങ്ങള്‍ക്കൊപ്പം നാടകഗാനങ്ങളും കവിതകളും നിറഞ്ഞ സദസ്സിനെ ആവേശം ഭരിതരാക്കി.

കേളി കലാസാംസ്‌കാരിക വേദിയുടെ ‘വസന്തം സീസണ്‍ -3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദില്‍ ഗസല്‍ സന്ധ്യ ഒരുക്കിയത്. മലാസ് അല്‍ യാസ്മില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അലോഷിയെയും സംഘത്തെയും ബോക്കെ നല്‍കി സ്വീകരിച്ചു.

ആദ്യമായി സൗദി അറേബ്യയില്‍ എത്തിയ അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിന്‍ തലശ്ശേരിയും ഹാര്‍മോണിസ്റ്റ് അനു പയ്യന്നൂരും നാട്ടില്‍ നിന്നെത്തിയിരുന്നു. റിയാദിലുളള ഷാനവാസ് ഷാനു (ഗിത്താര്‍), മുഹമ്മദ് റോഷന്‍ (കീബോര്‍ഡ്) എന്നിവരും ഒത്തുചേര്‍ന്നതോടെ ഗസല്‍ സന്ധ്യ ആഘോഷമായി.

സമാപന ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് വിവരണം നല്‍കി. അലോഷി ആദംസിനുള്ള മൊമെന്റോ രക്ഷധികാരി സെക്രട്ടറി കെപിഎം സാദിക്കും ഷിജിന്‍ തലശ്ശേരിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും അനു പയ്യന്നൂറിന് പ്രസിഡന്റ് സെബിന്‍ ഇഖ്ബാലും ഷാനവാസ് ഷാനുവിന് ട്രഷറര്‍ ജോസഫ് ഷാജിയും മൊമെന്റോ കൈമാറി.

രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍ മുഹമ്മദ് റോഷനും, ഷമീര്‍ കുന്നുമ്മല്‍, അല്‍ യാസ്മിന്‍ സ്‌കൂളിനും ഗീ വര്‍ഗീസ് ഇടിച്ചാണ്ടി സൗണ്ട് എന്‍ജിനീയര്‍ സ്‌റ്റൈസണ്‍ തോമസിനും പ്രഭാകരന്‍ കണ്ടോന്താര്‍ ക്യാമറമാന്‍ ഫൈസല്‍ നിലമ്പൂരിനും ഉപഹാരം സമ്മാനിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് സ്വാഗതവും പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top