ബുറൈദ: സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ചു സമസ്ത ഇസ്‌ലാമിക് സെന്റര്‍ ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സൈദലവി കോട്ടപ്പുറം അദ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. സലിം ഫൈസി പ്രഭാഷണം നടത്തി. മുജീബ് പാലാഴി, റഫീഖ് ചെങ്ങളായി, ശരീഫ് മാങ്കടവ്, ഹാരിസ് അമ്മിനിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
1926 ജൂണ്‍ 26നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. 2026ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ആധികാരക പണ്ഡിത സഭയായ സമസ്ത. റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.