റിയാദ്: സൗദി അറേബ്യയില്‍ അന്തരീക്ഷ താപം ഒരാഴ്ച കൂടി തുടരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍ പ്രവിശ്യ, റിയാദിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അന്തരുക്ഷ താപം ഉയര്‍ന്ന നിലയിലായിരിക്കും.
കിഴക്കന്‍ പ്രവിശ്യയില്‍ 46 മുതല്‍ 49 ഡിഗ്രി വരെയും റിയാദ് പ്രവിശ്യയില്‍ 44 മുതല്‍ 46 ഡിഗ്രി വരെയുമാണ് അന്തരീക്ഷ താപം. മക്ക, മദീന പ്രവിശ്യകളില്‍ 42 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അല്‍ അഹ്‌സ, ഷറൂറ, എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില 47 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തി. ദമാമില്‍ 46 ഡിഗ്രി സെല്‍ഷ്യസാണ് താപനിലയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.