Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

ചൂളം വിളിക്കൊരുങ്ങി റിയാദ് മെട്രോ

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോയുടെ 85 ശതമാനം ജോലികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആറു ലൈനുകളിലായി 176 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് മെട്രോക്കുളളത്. ലോകത്തെ നീളം കൂടിയ മെട്രോ പദ്ധതികളിലൊന്നാണിത്. മെട്രോയുടെ 42 ശതമാനം ഭൂഗര്‍ഭ പാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. മൂന്ന് വലിയ സ്‌റ്റേഷന്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകളാണുളളത്. ജൂണ്‍ മാസത്തോടെ ഭാഗികമായി സര്‍വീസ് ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റിയാദ് മെട്രോ അറിയിച്ചു.
റിയാദ് മെട്രോയില്‍ സര്‍വീസ് നടത്തുന്നതിന് 586 വിദേശ നിര്‍മിത ബോഗികള്‍ എത്തിച്ചിട്ടുണ്ട്. രണ്ടു മുതല്‍ നാലു ബോഗികളാണ് ഓരോ സര്‍വീസിനും ഉപയോഗിക്കുക. സ്‌റ്റേഷന്‍ വൈദ്യുതീകരണം, മോടി പിടിപ്പിക്കല്‍ ഉള്‍പ്പെടെയുളള ജോലികഭ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിലെ എല്‍ ആന്റ് ടി ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പനികളില്‍ നിന്നായി 45,000 തൊഴിലാളികള്‍ റിയാദ് മെട്രോ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top