
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ്, ക്യാരം മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേളി ഓഫീസില്‍നടന്ന മത്സരങ്ങളില്‍ ക്യാരം ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെസ്സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം നിര്‍വഹിച്ചു.

ചെസ്സ് മത്സരത്തിന്റെ ഫൈനലില്‍ സലീമും അനീഷും ഏറ്റുമുട്ടി സമനിലയില്‍ പിരിഞ്ഞു. മുജീബും മന്‍സൂറും ഏറ്റുമുട്ടിയ ക്യാരം ഫൈനലില്‍ മന്‍സൂര്‍ വിജയിച്ചു. വിജയികള്‍ക്ക് ശുമേസി യൂണിറ്റ് സമ്മേളന വേദിയില്‍ സമ്മാനിക്കും.

മത്സരങ്ങള്‍ക്ക് കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, മര്‍ഗ്ഗബ് രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ അനില്‍ അറക്കല്‍, വിനോദ്, ബത്ഹ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഉമ്മര്‍, ഇസ്മായില്‍ കൊടിഞ്ഞി, ഫക്രുദ്ദീന്‍, ബത്ഹ സെന്റര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം നൗഫല്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






