Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി നെസ്‌റ്റോ ഹൈപ്പറില്‍ ഫുഡ് ഫണ്‍ ഫെസ്റ്റ്

റിയാദ്: കറിക്കൂട്ടുകളും പാചക വൈദഗ്ദ്യവും സമ്മേളിക്കുന്ന രുചിവൈവിധ്യം സാംസ്‌കാരിക വിനിമയത്തിന്റെ വേദിയാക്കി നെസ്‌റ്റോ ഹൈപ്പറില്‍ ഫുഡ് ഫണ്‍ ഫെസ്റ്റ് തുടരുന്നു. ഈജിപ്ത് മെഗാ നൈറ്റ്, പാക്കിസ്ഥാന്‍ മെഗാ നൈറ്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ഈവന്റ് തുടങ്ങി കലാ സാംസ്‌കാരിക പരിപാടികളോടെയാണ് ഫുഡ് ഫണ്‍ ഫെസ്റ്റ് അരങ്ങേറുന്നത്. ജൂലൈ 26 വരെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അസീസിയ, അല്‍ ഖര്‍ജ്, അല്‍ ഖോബാര്‍ ബ്രാഞ്ചുകളില്‍ ഫെസ്റ്റ് തുടരും. ഫെസ്റ്റിന്റെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ട് മെന്റിലും പ്രത്യേക ഓഫറുകള്‍ പ്രഖ്യാച്ചിട്ടുമറണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

ഈജിപ്ത് മെഗാ നെറ്റില്‍ താനൂറ ഡാന്‍സ്, ഈജിപ്ത് ട്രഡീഷണല്‍ ഡാന്‍സ്, അറബിക് സംഗീതജ്ഞരുടെ കലാവിരുന്ന് എന്നിവ അരങ്ങേറും. ഈജിപ്ത്, തായ്‌ലന്‍ഡ്, ഇന്ത്യ, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിഭവങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ഫാമിലിക്കും കുട്ടികള്‍ക്കും ഗെയിംസുകളില്‍ പങ്കെടുക്കാനും ഫുഡ് ഫണ്‍ ഫെസ്റ്റില്‍ അവസരമുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഓഡിറ്റിംഗ് ഹെഡ് റഫീഖ്, ഓപ്പറേഷന്‍ മാനേജര്‍ ഫഹദ്, മാര്‍ക്കറ്റിംഗ് ഹെഡ് ഫഹദ് മേയോണ്‍, സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ഈമാന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top