Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പാണ്ടിക്കട് സഹകരണ സംഘം: അഷ്‌റഫ് അലി പ്രസിഡന്റ്

റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം റിയാദ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എക്‌സിറ്റ് 18ലെ എലിന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് അലി എന്ന മുത്തു (പ്രസിഡന്റ്), അക്ബര്‍ ബാദുഷ (വര്‍ക്കിങ് പ്രസിഡന്റ്) ബാബു വി.പി, ഷാഫി വെട്ടിക്കട്ടിരി, അഫീഫ് വെള്ളുവങ്ങാട് (ജനറല്‍ സെക്രട്ടറിമാര്‍), മുജീബ് മാഞ്ചേരി (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ആസാദ് കക്കുളം, ഇല്യാസ് വളരാട് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അമാനുള്ള കൊടശ്ശേരി, റാഫി തമ്പാനങ്ങാടി, ആബിദ് നടുക്കുണ്ട്, കെ. പി. സലാം, നാസര്‍ വളരാട് എന്നിവരെ ജോ.സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. നിയാസ് പുളിക്കല്‍ (ജീവകാരുണ്യം), റാഷിദ്, സിയാദ് (സ്‌പോര്‍ട്‌സ് ആര്‍ട്‌സ്), ഷഹീദ് കിഴക്കേപാണ്ടിക്കാട് (മീഡിയ) എന്നിവരാണ് വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍. അമീര്‍ പട്ടണത്ത്, നാസര്‍ സി.എം, ഷുക്കൂര്‍ കൊളപ്പറമ്പ, അഷ്‌റഫ് പാലത്തിങ്കല്‍, ദാസന്‍ വെട്ടിക്കാട്ടിരി, മോഹനന്‍ പൂളമണ്ണ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി ഇസ്മായില്‍ വാലില്‍, അബ്ദുല്‍ ബാരി, ബാവ കൊടശ്ശേരി, പി.ടി.എം.കുഞ്ഞുട്ടി, കുഞ്ഞിപ്പ പാണ്ടിക്കാട്, ടി.സി. ജാബിര്‍ എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഹംസ വളരാട്, ഖാലിദ് വെള്ളുവങ്ങാട്, നൗഷാദ് പുതിക്കുന്നന്‍, ആരിഫ് വെട്ടിക്കാട്ടിരി, അസ്മല്‍ കൊടശ്ശേരി, റിസ്‌വാന്‍, ഷാനിക്, റാഷിക്ക്, ബിന്‍ഷാദ്, അമീര്‍ കൊടശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. പാണ്ടിക്കാട് സഹകരണ സംഘത്തില്‍ മൂന്ന് വര്‍ഷം അംഗങ്ങളായി പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നവര്‍ക്ക് 15000 രൂപയും മരിക്കുന്നവരുടെ കുടുംബത്തിന് 50,000 രൂപയും നല്‍കാന്‍ തീരുമാനിച്ചു. കബീര്‍ വി.പി, അഷ്‌റഫ്, സുനീര്‍ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. അക്ബര്‍ ബാദുഷ സ്വാഗതവും ബാബു.വി.പി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top