
റിയാദ്: വര്‍ണാഭമായ കലാ സാംസ്‌കാരിക പരിപാടികളോടെ റിയാദില്‍ ‘ഖല്‍ബിലെ കൊച്ചി’ അരങ്ങേറി. ഗൃഹാതുര ഓര്‍മ്മകളുണര്‍ത്തി ഭക്ഷ്യ വിഭവങ്ങളും കലാപരികളും ഒരുക്കിയാണ് കൊച്ചി കൂട്ടായ്മ ‘ഖല്‍ബിലെ കൊച്ചി’ എന്നപേരില്‍ കുടുംബ സംഗമം ഒരുക്കിയത്. നൃത്തനൃത്യങ്ങള്‍, കുരുന്നുകളുടെ ചിത്ര രചനാ മത്സരം, സ്ത്രീകളും മുതിര്‍ന്നവര്‍ക്കും വിനോദ മത്സരങ്ങള്‍, സംഗീത വിരുന്ന് എന്നിവ അരങ്ങേറി. കൊച്ചി കൂട്ടായ്മ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു.

റിയാദ് സുലൈ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ചു. കരീം കാനാപ്പുറം, സുബൈര്‍ ആലുവ, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, റസല്‍, സുഭാഷ്, അലി ആലുവ, അജിത് ഖാന്‍, ബിനു കെ തോമസ് എന്നിവര്‍ പങ്കെടുത്തു.

കെബി ഷാജി, റഹീം ഹസ്സന്‍, ജിബിന്‍ സമദ് കൊച്ചി, റഫീഖ്, ഗായകന്‍ നിസ്സാര്‍ കൊച്ചി, ജിനോഷ് അഷറഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിസ്സാര്‍ നെയ്ച്ചു കൊച്ചി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഷാജഹാന്‍, സാജിദ്,

ജിനോഷ് അഷറഫ്, സുല്‍ഫികര്‍, റഫീഖ്, അര്‍ഷാദ്, ഷൈന്‍, നിസാം സൈട്ട്, സിറാജ് ബീരാന്‍, രഞ്ജിത്ത് അനസ്, ജബ്ബാര്‍, ഇബ്രാഹിം ഹംസ, അജുമല്‍, നിസ്സാര്‍ ഷംസു, ബൈജു ലത്തീഫ്, വിനീത് രവീന്ദ്രന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






