Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

ഹായിലില്‍ ‘എഫ്-9 ഫിറ്റ്‌നസ്സ്’ ഉദ്ഘാടനം ചെയ്തു

ഹായില്‍: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്ത ‘എഫ്-9 ഫിറ്റ്‌നസ്സ്’ ഉദ്ഘാടനം ചെയ്തു. ഹായില്‍ ബുല്‍ജ് അല്‍ ഹായിലിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെ ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായിയും പൗരപ്രമുഖനുമായ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സിറ്റി ഫ്‌ളവര്‍ അസിസ്റ്റന്റ് എച് ആര്‍ മാനേജര്‍ സാലെ അബ്ദുള്ള, സിറ്റി ഫ്‌ളവര്‍ സൂപ്പര്‍വൈസന ഫഹദ് ബിന്‍ സഹുദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിറ്റി ഫ്‌ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍ അഷ്‌കര്‍, എഫ്-9 മാനേജര്‍ മജീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരുനിലകളിലായി രാജ്യാന്തര നിലവാരത്തില്‍ സജ്ജീകരിച്ചിട്ടുളള ഫിറ്റ്‌നസ് സെന്ററില്‍ ആധുനിക ജിം ഉപകരണങ്ങളില്‍ പരിശീലനത്തിനും എയ്‌റോബിക് എക്‌സര്‍സൈസിനും പരിചയസമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഇതിനുപുറമെ, ടേബിള്‍ ടെന്നീസ്, ഫൂസ്‌ബോള്‍ തുടങ്ങിയ വിനോദ കളികള്‍, ഡയറ്റ് കൗണ്‍സലിംഗ് സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എഫ്-9 മാനേജ്‌മെന്റ് അറിയിച്ചു. പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഗ്രൂപ്പിന്റെ സംരംഭമാണ് എഫ്-9 ഫിറ്റ്‌നസ്സ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top