Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

സൗദിയില്‍ റെയ്ഡ്: ഒരാഴ്ചക്കിടെ പിടിയിലായത് 19,790 നിയമ ലംഘകര്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയില്‍ നടന്ന റെയ്ഡുകളില്‍ 19,790 നിയമ ലംഘകര്‍ കസ്റ്റഡിയിലായതായി ആഭ്യന്തര മന്ത്രാലയം. നവംബര്‍ 27 മുതല്‍ ഡിസംബര്‍ മൂന്നു വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളിലാണ് നിയമ ലംഘകര്‍ കസ്റ്റഡിയിലായതെന്നും മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും കീഴിലുളള വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകര്‍ പിടിയിലായത്. കസ്റ്റഡിയിലായവരില്‍ 12,252 ഇഖാമ നിയമ ലംഘകരാണ്. 4,384 നുഴഞ്ഞുകയറ്റക്കാരും 3,1547 തൊഴില്‍ നിയമ ലംഘകരും പിടിയിലായി.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ വഴി അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,661 പേരെ അതിര്‍ത്തി രക്ഷാ സേനയുടെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഇവരില്‍ 54 ശതമാനം എത്യോപ്യക്കാരും 45 ശതമാനം യെമനികളും ഒരു ശതമാനം മറ്റു രാജ്യക്കാര്യമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 49 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അനധികൃതമായി രാജ്യത്തു കഴിയുന്നവര്‍ക്കു ജോലിയും താമസവും യാത്രാ സൗകര്യവും ഒരുക്കിയ 15 പേരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top