Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

കലാലയം സര്‍ഗ വസന്തം; അസീസിയയ്ക്ക് കിരീടം

റിയാദ്: സര്‍ഗ വസന്തം മാറ്റുരച്ച കലാലയം സാംസ്‌കാരിക വേദി റിയാദ് സിറ്റി സോണ്‍ സാഹിത്യോത്സവ് പതിനഞ്ചാം എഡിഷന് പ്രൗഢ സമാപനം. ഒമ്പത് സെക്ടറുകളിലെ 33 യൂനിറ്റുകളില്‍ നിന്നായി 218 പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. അസീസിയ സെക്ടര്‍ ചാമ്പ്യന്മാരും ഖാലിദിയ സെക്ടര്‍ റണ്ണേഴ്‌സ് അപ്പ് സ്ഥാനവും നേടി. കഥ, കവിത, പ്രസംഗം, ചിത്രരചന, ന്യൂസ് മേക്കിംഗ്, ലെറ്റര്‍ ടു ദി എഡിറ്റര്‍, കാലിഗ്രഫി തുടങ്ങി എഴുപത് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ചാണ് അസീസിയ സെക്ടറിന്റെ നേട്ടം.

വ്യക്തിഗത ഇനങ്ങളിലെ മികച്ച പ്രകടനത്തിന് അസീസിയ സെക്ടറിലെ മുഹമ്മദ് റാഫി കലാപ്രതിഭയായും, ഖാലിദിയ സെക്ടറിലെ ഹനാ ബിന്‍സി സര്‍ഗപ്രതിഭയായും തിരഞ്ഞെടുത്തു. സോണ്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ ജനുവരി 9ന് ജുബൈലില്‍ നടക്കുന്ന നാഷനല്‍ പ്രവാസി സാഹിത്യോത്സവില്‍ പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനം ലൈഫ് സ്‌റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍ വാഇല്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി റിയാദ് സിറ്റി ചെയര്‍മാന്‍ ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. അല്‍ ഷിഫ മെഡിക്കല്‍ സര്‍വീസ് എം.ഡി ഡോ. മുഹമ്മദ് ഇദ്‌രീസ് മുഖ്യാതിഥിയായിരുന്നു. ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സാംസ്‌കാരിക സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖരായ ജോസഫ് അതിരുങ്കല്‍, സുലൈമാന്‍ ഊരകം, റഫീഖ് പന്നിയങ്കര, ശിഹാബ് കൊട്ടുകാട്, ശാഫി മാസ്റ്റര്‍ തുവ്വൂര്‍ (കെ.എം.സി.സി), ഷിബു ഉസ്മാന്‍ (മീഡിയ ഫോറം), ഇബ്രാഹിം കരീം (ഐ.സി.എഫ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ റിയാദ് സിറ്റി കലാലയം സെക്രട്ടറി ഇബ്രാഹിം ബാദുഷ സ്വാഗതവും ജനറല്‍ സെക്രട്ടറി ശുക്കൂര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു. സമാപന സംഗമത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഷൗക്കത്തലി സഅദി ഉളിയിലില്‍ അധ്യക്ഷത വഹിച്ചു. സലിം പട്ടുവം ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി വിജയികളെ പ്രഖ്യാപിച്ചു. മുജീബ് എറണാകുളം, ജാബിറലി പത്തനാപുരം എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top