Sauditimesonline

11 sawa award
വേറിട്ടൊരു 'വിജയാഹ്‌ളാദം'; മാറ്റുരച്ചവരെയെല്ലാം ചേര്‍ത്തുപിടിച്ച് 'സവ'

കൊടുവള്ളി കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്

റിയാദ്: കൊടുവള്ളി കൂട്ടായ്മ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കൊടുവള്ളി എക്‌സ്പാട്രിയേറ്റ് (ഡബ്‌ളിയുഎകെഇ) സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി. സാമൂഹിക സാസ്‌കാരിക സന്നദ്ധ സംഘടനാ പ്രധിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. മലാസ് ലുലു റൂഫ് ടോപ് കാന്റീന്‍ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബഷീര്‍ ഇയ്യോത്തി, സെക്രട്ടറി ലത്തീഫ് കുണ്ടുങ്ങര, ട്രഷറര്‍ സലാം ഒകെ എന്നിവര്‍ നേതൃത്വം നല്‍കി.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുജീബ് മൂത്താട്ട്, മജീദ് പൂളക്കാടി, റിയാസ് ചോലയില്‍, അന്‍സാര്‍ കൊടുവള്ളി, ഹാരിസ് വാവാട്, നൗഷാദ് പി കെ, സലാം ഡാറ്റകോര്‍, ഫൈസല്‍ പുഴങ്കര, എന്‍എച് റസാഖ്, നൗഷാദ് പാമ്പങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top