Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

മദീനയിലെ ഖുര്‍ആന്‍ അച്ചടി വിസ്മയം; പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍

മദീന: ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ അച്ചടി കേന്ദ്രമായ മദീനയിലെ കിങ് ഫഹദ് പ്രിന്റിങ് കോംപ്ലക്‌സില്‍ സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ സന്ദര്‍ശനം നടത്തി. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി, ഹജ്ജ് കോണ്‍സല്‍ സദഫ് ചൗധരി എന്നിവരും സന്നിഹിതരായിരുന്നു. ആഗോള മുസ്ലിം സമൂഹത്തിന് മദീന മുസ്ഹഫുകള്‍ എത്തിക്കുന്നതിലെ കൃത്യതയെയും അത്യാധുനിക സാങ്കേതിക വിദ്യയെയും സംഘം പ്രശംസിച്ചു.

മലയാളം, ഹിന്ദി, ഉറുദു, ബംഗാളി, തമിഴ് ഉള്‍പ്പെടെ 50ലധികം ഭാഷകളില്‍ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ഇവിടെ അച്ചടിക്കുന്നുണ്ട്. ഹജ്ജ് വേളയില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഉപഹാരമായി വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം സമ്മാനിക്കാറുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇതു സഹായിക്കുമെന്നു അംബാസഡര്‍ അഭിപ്രായപ്പെട്ടു.

ലോകപ്രശസ്ത കാലിഗ്രാഫര്‍ ഉസ്മാന്‍ താഹയുടെ മനോഹരമായ കൈയ്യക്ഷരത്തില്‍ തയാറാക്കിയ മുസ്ഹഫുകളുടെ നിര്‍മ്മാണ രീതിയും ഗുണനിലവാര പരിശോധനയും സംഘം വിലയിരുത്തി. പ്രതിവര്‍ഷം കോടിക്കണക്കിന് ഖുര്‍ആന്‍ പ്രതികള്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്ന പ്രിന്റിംഗ് കോംപ്ലക്‌സിന്റെ സേവനങ്ങളെ അംബാസഡര്‍ അഭിനന്ദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top