
ദമ്മാം: ഫോകസ് ഇന്റര്‍നാഷണല്‍ സൗദി റീജിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമ്മാം ബൈത് അല്‍ റീഫ് റിസോര്‍ട്ടില്‍ നടന്ന ‘മൊമന്റം-26’ നാഷണല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഷമീം വെള്ളാടത്ത് (സി.ഇ.ഒ), അബ്ദുല്‍ ഗഫൂര്‍ എടക്കര (സി.ഒ.ഒ), ഇസ്ഹാഖ് കടലുണ്ടി (അഡ്മിന് മാനേജര്‍), അബ്ദുല്‍ വഹാബ് (ഡെപ്യൂട്ടി സി.ഇ.ഒ), അബ്ദുല്‍ റഷാദ് കരുമാര (ഫിനാന്‍സ്), റിയാസ് പി.കെ (എച്ച്.ആര്), സജില്‍ ടി.പി (സോഷ്യല്‍ വെല്‍ഫയര്‍), റിയാസ് ബഷീര്‍ (ഇവന്റ്), അബ്ദുല്‍ റഹൂഫ് (മാര്‍ക്കറ്റിംഗ്), അബ്ദുള്ള തൊടിക (ക്വാളിറ്റി കണ്ട്രോള്) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഷബീര്‍ വെള്ളാടത്ത്, മുഹമ്മദ് റാഫി, ഐ.എം.കെ. അഹമ്മദ്, ഷഫീക്ക് പുളിക്കല്‍ എന്നിവരെ ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

യോഗത്തില്‍ നസീമുസ്സബാഹ് അധ്യക്ഷത വഹിച്ചു. സലീം കടലുണ്ടി, ജരീര്‍ വേങ്ങര, യൂസഫ് കൊടിഞ്ഞി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. വിവിധ ഡിവിഷന് പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സൈദു മുഹമ്മദ് (ദമ്മാം), അബ്ദുല്‍ റഹ്മാന് (ഖോബാര്‍), ഫൈസല്‍ പുത്തലത്ത് (ജുബൈല്‍), അബ്ദുല്‍ റഷാദ് കരുമാര (ജിദ്ദ), ഷമീം വെള്ളാടത്ത് (റിയാദ്) എന്നിവര്‍ അവതരിപ്പിച്ചു. നാഷണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റിയാസ് ബഷീര്‍ അവതരിപ്പിച്ചു.

ഖത്തര്‍, കുവൈറ്റ്, ഒമാന്‍, യു.എ.ഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഫോകസ്, ഒന്നര പതിറ്റാണ്ടായി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ യുവതലമുറയെ ശാക്തീകരിക്കുന്നതിനായുള്ള ഒട്ടേറെ പദ്ധതികള്‍ സംഘടന ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. യോഗത്തില്‍ ഷബീര്‍ വെള്ളാടത്ത്, ജരീര്‍ വേങ്ങര, ഷുക്കൂര്‍ മൂസ, ഷമീം വെള്ളാടത്ത്, അബ്ദുല്‍ ഗഫൂര്‍ എടക്കര എന്നിവര്‍ സംസാരിച്ചു. ഐ.എം.കെ. അഹമ്മദ് സ്വാഗതവും ഇസ്ഹാഖ് കടലുണ്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






