
റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീന്‍ ജെന്‍-2026’ എന്ന പേരില്‍ ഫോക്കസ് സൗദി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി അവബോധ കാമ്പയിന്റെ ഭാഗമായി റിയാദില്‍ സെമിനാര്‍ സംഘടിപ്പിച്ചു. റിയാദ് ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ‘ഹിമായത്തുല്‍ ബീഅ’ എന്ന പരിപാടിയില്‍ ഫോക്കസ് റിയാദ് മാര്‍ക്കറ്റിങ് മാനേജര്‍ റഹീസ് പൂനൂര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിച്ചു.

‘പ്രകൃതി സംരക്ഷണത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം’ എന്ന വിഷയം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ സയ്യിദ് മുഹമ്മദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ഫോക്കസ് റിയാദ് ഡയറക്ടര്‍ ഐ.എം.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഫോക്കസ് സൗദി സിഇഒ ഷമീം വെള്ളാടത്ത്, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ചളവറ, എംജിഎം പ്രതിനിധി ഫസ്‌ന അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി ഫോക്കസ് റിയാദ് ഇസ്ലാഹി സെന്ററിന് നല്‍കിയ ചെടികള്‍ സെന്റര്‍ പ്രസിഡന്റ് സിറാജ് തയ്യില്‍ ഏറ്റുവാങ്ങി. ചിത്രകാരന്‍ ആസാദ് ഉള്ളിയേരി തത്സമയം വരച്ച പരിസ്ഥിതി സന്ദേശചിത്രവും സെന്ററിന് സമ്മാനിച്ചു. ടാലന്റ് ആന്‍ഡ് ടീന്‍ ട്രഷറര്‍ ആമീന്‍ മുഹമ്മദ് നയിച്ച പരിസ്ഥിതി ദിന പ്രതിജ്ഞയില്‍ സദസ്സ് പങ്കുചേര്‍ന്നു. ഫോക്കസ് റിയാദ് ഓപ്പറേഷന്‍സ് മാനേജര്‍ ഷമീല്‍ കക്കാടന്‍ സ്വാഗതവും ഫിനാന്‍സ് മാനേജര്‍ റിയാസ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






