
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥി സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ വിതരണം ചെയ്തു. യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആസിമ സലീം മുഖ്യാതിഥിയായിരുന്നു. നേതൃത്വം പദവിയല്ലെന്നും മറിച്ച് കൂട്ടുത്തരവാദിത്തമയിരിക്കണമെന്നും ആസിമ സലീം ഓര്‍മ്മിപ്പിച്ചു. പൗരന്മാരെ രൂപപ്പെടുത്തുന്നതില്‍ നേതൃപാടവം, സ്വഭാവരൂപീകരണം, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം പ്രിന്‍സിപ്പല്‍ സംഗീത അനൂപും എടുത്തുപറഞ്ഞു.

സെനറ്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അന്‍വി സിനോജ് (ഹെഡ് ഗേള്‍), നബ ഷാന്‍ (വൈസ് ഹെഡ് ഗേള്‍) എന്നിവരും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭരത് രാമമൂര്‍ത്തി (ഹെഡ് ബോയ്), ഈഥന്‍ ജോസഫ് (വൈസ് ഹെഡ് ബോയ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കായികം, അച്ചടക്കം, സാംസ്‌കാരികം, എഡിറ്റോറിയല്‍ തുടങ്ങി വിവിധ മേഖലകളിലെ ഭാരവാഹികളും ചുമതലയേറ്റു. വിദ്യാര്‍ഥികളുടെ നൃത്താവിഷ്‌കാരവും അരങ്ങേറി.

മാനേജര്‍ അബീര്‍ അല്‍ഗാംദി, വൈസ് പ്രിന്‍സിപ്പല്‍ സോജി എബ്രഹാം, ഡ്യൂണ്‍സ് മുര്‍സലാത്ത് ബ്രാഞ്ച് വൈസ് പ്രിന്‍സിപ്പല്‍ വിദ്യ വിനോദ്, ദറത്തുസ്സലാം അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഷനോജ് അബ്ദുള്ള, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഷാനിജ ഷനോജ് എന്നിവര്‍ പങ്കെടുത്തു. ഹെഡ് ബോയ് ഭരത് രാമമൂര്‍ത്തി, ഹെഡ് ഗേള്‍ അന്‍വി സിനോജ് എന്നിവര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






