Sauditimesonline

5 SHIFA MALAYALEE
ഷിഫ മലയാളി സമാജം ചികില്‍സാ, വിവാഹ ധനസഹായ വിതരണം

പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം; ഷിബു ചക്രവര്‍ത്തിയോടൊപ്പം ഗാനസല്ലാപം

ദമ്മാം: വായനാദിനത്തിന്റെ ഭാഗമായി ‘പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം; ഷിബു ചക്രവര്‍ത്തിയോടൊത്ത് പാട്ടോരത്ത്’ സാഹിത്യ ഗാനസല്ലാപം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി. മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവര്‍ത്തിയുമായി ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ സൗദി മലയാളി സമാജം ആണ് പരിപാടി ഒരുക്കിയത്.

ഗാനരചനാ ജീവിതത്തിലെ തുടക്കം, പാട്ടെഴുത്തു വഴികളിലെ സന്തോഷങ്ങള്‍, നേരിട്ട പ്രതിസന്ധികള്‍, പഴയകാലത്തെയും പുതുതലമുറയിലെയും ഗാനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തന്റെ തൂലികയില്‍ പിറന്ന ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചും അവയുടെ പിറവിയെക്കുറിച്ചും സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് പാടിയും പറഞ്ഞും അദ്ദേഹം മറുപടി നല്‍കി. തിരക്കഥാകൃത്തെന്ന നിലയില്‍ എഴുത്തനുഭവങ്ങളും പുതുകാല സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.
സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സമാജം നിര്‍വ്വാഹക സമിതി അംഗവും കലാ സംവിധായകനുമായ വിനോദ് കുഞ്ഞ് വരച്ച ഛായാചിത്രം ചടങ്ങില്‍ ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു. മുഷാല്‍ തഞ്ചേരി മോഡറേറ്ററായിരുന്നു.

മുരളി ഊട്ടുകളം, സോഫിയ ഷാജഹാന്‍, ഡോ. അമിത ബഷീര്‍, സയ്ദ് ഹമദാനി, സജിത്ത് രാമകൃഷ്ണന്‍, ഷിനോജ്, ബിജു പൂതക്കുളം, ജോയ് തോമസ്, മഞ്ജുഷ ലജിത്ത്, ഗായത്രി ബിജു, ഹഫ്‌സ പാലത്തിങ്കല്‍, ചൈതന്യ ഷിനോജ്, ശ്രീജിത്ത്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, രമാ മുരളി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍, ഡോ. സിന്ധു ബിനു, ഷനീബ് അബൂബക്കര്‍, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍, ഫെബിനാ നജ്മുസമാന്‍, ലീന ഉണ്ണികൃഷ്ണന്‍, നജ്മുസ്!മാന്‍, ഹുസൈന്‍ ചമ്പോളില്‍, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, ഹമീദ് കാണിച്ചാട്ടില്‍, നിഖില്‍ മുരളി, ഹുസ്‌നാ ആസിഫ്, സരള ജേക്കബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top