Sauditimesonline

1 oicc dammam
ഒഐസിസി 'മികവ്- 2026' വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

‘ഖിബ്‌ല’ മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു

റിയാദ്: റിച്ചൂസ് ബാനറില്‍ ത്രീ-ഐ മീഡിയ നിര്‍മ്മിച്ച മ്യൂസിക്കല്‍ ആല്‍ബം ‘ഖിബ്‌ല’ റിലീസ് ചെയ്തു. മജീദ് കെ.പി. പതിനാറങ്ങല്‍ രചന നിര്‍വഹിച്ച ആല്‍ബം കുഞ്ഞിമുഹമ്മദ് വയനാടാണ് സംഗീതവും ആലാപനവും നിര്‍വ്വഹിച്ചത്. അല്‍ വഫാ ഷോല മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജി.എം.എഫ് ഇശല്‍ മല്‍ഹാര്‍ വേദിയില്‍ സൗദി ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍, ഗായിക ആശ ഷിജു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു റിലീസ്.

സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, നെസ്‌റ്റോ വഫാ ജനറല്‍ മാനേജര്‍ അബ്ദുല്‍ നാസര്‍, ജി.എം.എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, ഡോ. ജയചന്ദ്രന്‍, ഷാനവാസ് മുനമ്പത്ത്, ബി.ഡി.കെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു.

ആല്‍ബത്തിലെ മുഖ്യ അഭിനേതാവ് ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, ക്യാമറമാന്‍ അരുണ്‍ കൃഷ്ണ, നൗഷാദ് കിളിമാനൂര്‍, ഗായകന്‍ കുഞ്ഞിമുഹമ്മദ്, ഗാനരചയിതാവ് മജീദ് കെ.പി എന്നിവരും സന്നിഹിതരായിരുന്നു. നൗഫല്‍ വടകര, അഷ്‌റഫ് ചേലമ്പ്ര, ദീപു ജി, ബനൂജ് പൂക്കോട്ടുംപാടം എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഖിബ്‌ല’ യൂട്യൂബ് ചാനലിലല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top