Sauditimesonline

kripa photo
നാടിന്റെ വികസനത്തിന് പ്രവാസികളുടെ ഊര്‍ജ്ജം വിലമതിക്കാനാവാത്തത്: മന്ത്രി എം. ലിജു

നാടിന്റെ വികസനത്തിന് പ്രവാസികളുടെ ഊര്‍ജ്ജം വിലമതിക്കാനാവാത്തത്: മന്ത്രി എം. ലിജു

കായംകുളം/റിയാദ്: പ്രവാസി കൂട്ടായ്മകള്‍ നാടിന്റെ വികസനത്തിലും സാമൂഹിക സേവനത്തിലും നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് എക്‌സൈസ്‌സഹകരണ വകുപ്പ് മന്ത്രി എം. ലിജു. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ദാനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കായംകുളം സി.ഡി നെറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഇസ്ഹാഖ് ലവ് ഷോര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കൃപ അംഗങ്ങളുടെ മക്കള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകളും ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായ ഫണ്ട് മന്ത്രിയില്‍ നിന്ന് മുന്‍ പ്രസിഡന്റ് മുജീബ് കായംകുളം ഏറ്റുവാങ്ങി.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടമായ ‘തുഫാന്‍’ ക്യാമ്പയിന് കൃപ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി എം. ലിജു സദസ്സിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, സി.പി.എം ഏരിയാ സെക്രട്ടറി അബിന്‍ ഷാ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ രാംദാസ്, മുസ്ലിം ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി, ചലച്ചിത്ര താരം യവനിക ഗോപാലകൃഷ്ണന്‍, ഷൗക്കത്ത് പറമ്പി, ഏബി ഷാഹുല്‍ഹമീദ്, ശുകൂര്‍, കൃപ മുന്‍ ഭാരവാഹികളായ എച്ച്. നവാസ്, സലിം ഇഞ്ചയ്ക്കല്‍, ഷൈജു ബഷീര്‍, ഷറഫ് മൂടയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുന്‍ പ്രസിഡന്റ് യൂസഫ് കുഞ്ഞ് കായംകുളം ആമുഖപ്രസംഗം നിര്‍വ്വഹിച്ചു. ചയര്‍മാന്‍ ഷൈജു നമ്പലശേരി സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ടല്ലൂര്‍ നന്ദിയും പറഞ്ഞു. ബഷീര്‍ കോയിക്കല്‍, സുധീര്‍ മജീദ്, സത്താര്‍ കുഞ്ഞ്, ബഷീര്‍ ചൂനാട്, നാസര്‍ താങ്കുഴി, ഷെരീഫ് പെരിങ്ങാല, ബഷീര്‍ ചിറ്റക്കാട്ട്, സവാദ് പുല്ലുകുളങ്ങര, അജി പെരിങ്ങാല, സെലാഹ് നെസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top