Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

അര്‍ധരാത്രിയിലെ ഗാലറി പൂരം; അല്‍ മദീന-റിയാദ് ടാക്കീസ് കാല്‍പ്പന്തുത്സവത്തിന് ഫൈനല്‍ വിസില്‍

റിയാദ്: നാടും വീടും വിട്ട് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുമ്പോഴും മലയാളി പ്രവാസിയുടെ നെഞ്ചിലെ ഫുട്‌ബോള്‍ ഭ്രാന്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുകയാണ് റിയാദിലെ കാഴ്ചകള്‍. ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന് തുടക്കമായതു മുതല്‍ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ പ്രവാസലോകത്തെ കളിപ്രേമികള്‍ക്കായി റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘അല്‍ മദീന-റിയാദ് ടാക്കീസ്’ ഒരുക്കിയ തത്സമയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിന് ആവേശോജ്ജ്വലമായ സമാപനം.

നാട്ടിന്‍പുറത്തെ ക്ലബ്ബ് അന്തരീക്ഷം റിയാദിലെ പ്രവാസികള്‍ക്കായി പുനഃസൃഷ്ടിച്ച വേദിയില്‍ അര്‍ധരാത്രിയിലും റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രിയ ടീമുകളുടെ ഫാന്‍സിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കാണികള്‍ക്ക് കുടിവെള്ളവും ചായയും ലഘുഭക്ഷണവും ഒരുക്കിയാണ് റിയാദ് ടാക്കീസ് ഇവരെ സ്വീകരിച്ചത്. പ്രവാസത്തിന്റെ വിരസതകളെ കാല്‍പന്തിന്റെ മാന്ത്രികത കൊണ്ട് മറികടക്കാന്‍ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സിയണിഞ്ഞെത്തിയ കാണികള്‍ കൊടികളേന്തിയും പരസ്പരം പോരടിച്ചും കൂവിവിളിച്ചും തിമിര്‍ത്താടിയ ആഹ്‌ളാദാരവങ്ങള്‍ക്കാണ് തിരശ്ശീല വീണത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top