
റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ അനുവദിക്കുമെന്ന് സൗദി അറേബ്യ, ഹജ്ജ് ഉംറ മന്ത്രാലയമാണ് തീര്‍ഥാടകര്‍ക്ക് സുഗമമായി യാത്ര ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന പുതിയ വീസാ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസയില്‍ ഒരു വര്‍ഷഎത്ര തവണ വേണമെങ്കിലും തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശനം ലഭിക്കും. എന്നാല്‍, എല്ലാ സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ ആകെ താമസം പരമാവധി 90 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സൗദി വിഷന്‍ 2030, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം എന്നിവയുടെ ഭാഗമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ സമന്വയിപ്പിച്ചാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ പദ്ധതി.

പുതിയ വിസ ലഭിക്കുന്നതിനും യാത്ര ചെയ്യുന്നതിനും സൗദി മന്ത്രാലയം കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിസയുള്ളവര്‍ ഓരോ തവണ സൗദിയിലെത്തുമ്പോഴും ‘നുസുക്’ പ്ലാറ്റ്‌ഫോം വഴി അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് സേവന പാക്കേജ് വാങ്ങിയിരിക്കണം. പാക്കേജിന്റെ കാലാവധി വിസയില്‍ ബാക്കിയുള്ള ദിവസങ്ങളേക്കാള്‍ കൂടാന്‍ പാടില്ല. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ‘നുസുക്’ ആപ്ലിക്കേഷന്‍ വഴി ഉംറ പെര്‍മിറ്റ് എടുത്തിരിക്കണം. പെര്‍മിറ്റിലെ തീയതികളും ബുക്ക് ചെയ്ത സര്‍വീസ് പാക്കേജ് തീയതികളും പൊരുത്തപ്പെടുന്നവയായിരിക്കണം. ഓരോ തവണയും തീര്‍ഥാടകര്‍ സൗദി അറേബ്യ വിടുമ്പോള്‍ വിസ താല്‍ക്കാലികമായി ഡീആക്ടിവേറ്റ് ചെയ്യും. പിന്നീട് അടുത്ത സന്ദര്‍ശനത്തിനായി നിബന്ധനകള്‍ പാലിച്ച് പാക്കേജും പെര്‍മിറ്റും എടുക്കുമ്പോള്‍ മാത്രമാണ് വീണ്ടും ആക്ടിവേറ്റ് ആകുക.

സൗദി അറേബ്യ ഇഷ്യൂ ചെയ്യുന്ന മള്‍ട്ടിപ്പിള്‍ വിസകളെപ്പോലെ ഉംറ മള്‍ട്ടിപ്പിള്‍ വിസ ഉപയോഗിച്ചു ഹജ്ജ് സീസണില്‍ ഉംറ നിര്‍വ്വഹിക്കാനോ മക്കയില്‍ തുടരാനോ അനുവാദിക്കില്ല. ഇസ്‌ലാമിക കലണ്ടറിലെ ദുല്‍ഖഅദ് ഒന്നു മുതല്‍ ദുല്‍ഹിജ്ജ 13 വരെയുള്ള കാലയളവില്‍ പൂര്‍ണ്ണമായും മള്‍ട്ടിപ്പിള്‍ ഉംറ വിസ നിര്‍ജ്ജീവമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






