Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

സുരക്ഷ ഉറപ്പിച്ച്, ബന്ധം മുറുക്കി അജിത് ഡോവല്‍ സൗദിയില്‍

റിയാദ്: ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റിയാദില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അജിത് ഡോവലിനെ സൗദി വിദേശകാര്യ മന്ത്രാലയം പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. സൗദ് അല്‍സതി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് അല്‍ഐബാന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി.

ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണത്തിന്റെ പുരോഗതി വിലയിരുത്തിയ നേതാക്കള്‍, പശ്ചിമേഷ്യയിലെ നിലവിലെ പ്രാദേശിക സാഹചര്യങ്ങളും പൊതു താല്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സാമ്പത്തിക ഊര്‍ജ സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ കൂടിക്കാഴ്ച നിര്‍ണായക വഴിത്തിരിവാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top