Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായ ഏകോപനം സ്വീകരിക്കണം; ജി20 നേതാക്കളോട് സല്‍മാന്‍ രാജാവ്

റിയാദ്: കൊവിഡ് വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉറച്ച നടപടികളും ഫലപ്രദമായ ഏകോപനവും സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സല്‍മാന്‍ ജി 20 രാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് സൃഷ്ടിച്ച ആഗോള പ്രതിസന്ധി നേരിടുന്നതിന് കഠിന ശ്രമം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജി 20 അധ്യക്ഷപഥം അലങ്കരിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അസാധാരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു രാജാവ്.

അഞ്ചു ലക്ഷം ജനങ്ങളെ ബാധിക്കുകയും 21,000 ത്തിലധികം മനുഷ്യ ജീവന്‍ നഷ്‌ടെപ്പടുകയും ചെയ്ത സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം മുഖ്യ അജണ്ടയായി പരിഗണിക്കണമെന്നും രാജാവ് നിര്‍ദേശിച്ചു. വികസ്വര രാജ്യങ്ങളെ സഹായിക്കണം. വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ഇതിന് ധനസഹായം നല്‍കണമെന്നും അംഗ രാഷ്ട്രങ്ങളോട് രാജാവ് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയും അതിന്റെ പ്രത്യാഘാതങ്ങയും മറികടക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത രാജ്യങ്ങള്‍ക്കും കഴിയണം. അതിനുളള കഴിവുകള്‍ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരെ പ്രാപ്തരാക്കുകയും വേണം. അതിനുളള സഹായങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും രാജാവ് പറഞ്ഞു.

കൊവിഡ് വിതക്കുന്ന പ്രതിസന്ധിക്ക് ആഗോള തലത്തില്‍ പ്രതിവിധി കണ്ടെത്തണം. ഇതിന് ഒരുമിച്ചുളള സഹകരണം ആവശ്യമാണ്. ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാനുളള പ്രതിരോധം ശക്തിപ്പെടുത്തണമെന്നും രാജാവ് അധ്യക്ഷ
പ്രസംഗത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top