
റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം ആലുവ കൊമ്പറ നോച്ചിമ സ്വദേശി തയ്യില്‍ വീട്ടില്‍ ലത്തീഫിന്റെ മകന് ഷമീര്‍ (36) ആണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന ഷമീറിനെ വൈകീട്ടോടെ റൂമിലെ സുഹൃത്തുക്കള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ റെഡ് ക്രെസന്റ് എമര്‍ജന്‍സി സംഘത്തെ വിവരമറിയിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റിയാദ് കിംഗ് ഫൈസല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

പരേതരായ ലത്തീഫിന്റെയും മറിയുമ്മയുടെയും മകനാണ്. മുര്‍ഷിദയാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് മഞ്ചേരി, റിയാദ് എറണാകുളം കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഉസ്മാന് പരീത്, സമീര്‍ ആലുവ, സുഹൃത്ത് സുല്‍ഫി എന്നിവര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






