Sauditimesonline

riya
സൗദി ദേശീയദിനം: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ്

സഫാ മക്ക പോളിക്ലിനിക്കില്‍ സൗദി ദേശീയദിനാഘോഷം

റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനം റിയാദ് സഫാ മക്ക പോളിക്ലിനിക്ക് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് 12ന് ആരംഭിച്ച ചടങ്ങ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഫഹദ് അല്‍ ഉനൈസി ഉദ്ഘാടനം ചെയ്തു. വിര്‍ച്വല്‍ സംവിധാനത്തിലൂടെ ചടങ്ങില്‍ സംസാരിച്ച ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ റബീഅ്, രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും പുരോഗതിയെയും അനുസ്മരിച്ചു. സൗദി അറേബ്യയുടെ സമഗ്രമായ വളര്‍ച്ചയും മഹത്തായ സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ നിമിഷമാണിത്. രാജ്യത്തിന്റെ വികസന കുതിപ്പില്‍ നിഷ്‌കര്‍ഷയോടെ പങ്കാളികളാകാന്‍ സാധിക്കുന്നതില്‍ സഫാ മക്ക കുടുംബത്തിന് വലിയ അഭിമാനമുണ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനറല്‍ മാനേജര്‍ ഡോ. നായിഫ് അല്‍ റബീഅ്, സൗദി പാരമ്പര്യത്തിന്റെ ഐക്യത്തെയും ആതിഥ്യമര്യാദയെയും ഊന്നിപ്പറഞ്ഞു. പരമ്പരാഗത മൂല്യങ്ങളും ആധുനിക ആരോഗ്യപരിപാലന കാഴ്ചപ്പാടുകളും കോര്‍ത്തിണക്കി രാജ്യത്തിനും ജനങ്ങള്‍ക്കും മികച്ച സേവനം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഐക്യത്തിന്റെയും പുരോഗതിയുടെയും സന്ദേശമാണ് ഓരോ ദേശീയദിനവും നല്‍കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദിയുടെ പരമ്പരാഗത നൃത്തരൂപങ്ങളും വൈവിധ്യമാര്‍ന്ന സംഗീത പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ചടങ്ങില്‍ സംബന്ധിച്ച എല്ലാവരും ചേര്‍ന്ന് ദേശീയദിന കേക്ക് മുറിച്ചു. ബഷീര്‍ ഫൈസി സൗദി ദേശീയദിനത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിച്ചു.

ഹയ അബ്ദുല്‍ അസീസ് അല്‍ബിഷയര്‍ സ്വാഗതവും അബ്ദുല്ല ഹമൂദ് അല്‍ സുദൈവി നന്ദിയും പറഞ്ഞു. ഡോ. ബാലകൃഷ്ണന്‍, ഡോ. സെബാസ്റ്റ്യന്‍, ഡോ. തോമസ്, ഡോ. തമ്പാന്‍, ഡോ. അനില്‍, ഡോ. ജോയ്, അബ്ദുല്ല ഹമൂദ് അല്‍ സുവൈത്തി, അലി മസൂദ് അല്‍അജ്മി, അലി മുഹമ്മദ് ബെന്ധമ, അമനി അലി ഹസന്‍ ഹസാസി, ഫൈസല്‍ മുവൈദ് അല്‍ മൊഖ്‌ലാഫി, ഫാത്തിമ അബ്ദുല്ല മുഹമ്മദ് ഹാരിസ്, ഫാത്തിമ ഫവാസ് അല്‍അന്‍സി, ഫാത്തിമ യഹ്‌യ, ഹാമിദ് സാദ്, ഹിബ അല്‍ സയ്യിദ് മഹ്മൂദ്, ഖാലിദ് ഫായെസ് അല്‍അനസി, ലൈല അവദ് ലഓതൈബി, മംദൂഹ് മര്‍സൂഖ് അല്‍ബഖാമി, മനാല്‍ അഹമ്മദ് ദിയാദ് അല്‍ ശരീഫ് അല്‍ ഒസ്‌നി, മത്തര്‍ യഹ്‌യ അല്‍ ജാബിര്‍ അല്‍ ഹര്‍സി, മൊഹ്‌റ യൂസഫ് അല്‍ദുവൈഹി, നൂറ അബ്ദുറഹ്മാന്‍ ദാവൂദ് അല്‍ഹുസൈനാന്‍, ഖമര്‍ നസീര്‍ അല്‍ആമിരി, റുഖയ്യ മുഹമ്മദ് ഇബ്രാഹിം, സലാമ മുഹമ്മദ് ജസാനി, സ്വാലിഹ സഫീര്‍ അല്‍ബിഷി, ഷഹദ് അബ്ദുല്‍ അസീസ്, തഹാനി ഫഹദ് ദാവൂദ് അല്‍ ഹുസൈനാന്‍, വായെല്‍ അഹമ്മദ് അഖീല്‍, വലീദ് റാഷിദ് അല്‍ജയ്‌സാനി, സുബൈദ ഹമദ് എന്നിവരുള്‍പ്പെടെ ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍മാരും ജീവനക്കാരും പരിപാടികളില്‍ സജീവമായി പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top