
റിയാദ്: സൗദി അറേബ്യയിലെ റീട്ടെയില്‍ വിപണിയില്‍ വിലക്കിഴിവിന്റെ ചരിത്രം കുറിക്കാന്‍ സിറ്റി ഫഌവറിന്റെ ‘ഫോര്‍ മെഗാ ഡേയ്സ്’ ഷോപ്പിംഗ് ഫെസ്റ്റിവല്‍ എത്തുന്നു. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെ നാല് ദിവസങ്ങളിലാണ് മേള. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവമായി ‘ഫോര്‍ മെഗാ ഡേയ്സ്’ ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാറും.

ഉപഭോക്താക്കള്‍ക്കായി വന്‍ കിഴിവുകളാണ് സിറ്റി ഫ്ലവര്‍ വാഗ്ദാനം ചെയ്യുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്. തങ്ങളെ എന്നും പിന്തുണയ്ക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേക ഉപഹാരമായാണ് കമ്പനി മെഗാ ഓഫര്‍ സമര്‍പ്പിക്കുന്നത്.

സിറ്റി ഫ്ലവറിന്റെ മുഴുവന്‍ ഷോറൂമുകളിലും ഫെസ്റ്റിവലിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ വിഭാഗത്തില്‍ ഏറ്റവും പുതിയ ട്രെന്‍ഡിലുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക്സ് ആന്റ് ഗാഡ്ജെറ്റുകള്‍, വിവിധ വീട്ടുപകരണങ്ങള്‍, ഹോം കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ലഗേജുകള്‍, വാച്ചുകള്‍, സ്റ്റേഷനറികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും അത്യാകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റോക്കുകള്‍ തീരുന്നതിന് മുന്‍പ് തൊട്ടടുത്തുള്ള സിറ്റി ഫ്ലവര്‍ ഷോറൂമുകള്‍ സന്ദര്‍ശിച്ച് മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാനും വിലക്കുറവ് പ്രയോജനപ്പെടുത്താനും മാനേജ്മെന്റ് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






