
റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം. എൻ. കാരശ്ശേരിക്ക് മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) സ്വീകരണം നൽകി. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് ആക്റ്റിംഗ് പ്രസിഡന്റ് ജബ്ബാർ കക്കാട് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രിയ എഴുത്തുകാരനെ പ്രവാസഭൂമിയിൽ സ്വന്തം നാട്ടുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. മാസ് റിയാദ് ഭാരവാഹികളായ ഉമ്മർ മുക്കം, ഷാജു കെ.സി., അശ്റഫ് മേച്ചേരി, ഫൈസൽ എ.കെ., യൂസഫ് പി.പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






