
റിയാദ്: വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആര് വിഹിതത്തില്‍ വലിയൊരു പങ്ക് വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ഡല്‍ഹി ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന് (എച്ച്.ആര്.ഡി.എഫ്) ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍. റിയാദില്‍ നടന്ന ഗ്ലോബല്‍ സി.എസ്.ആര് ഫോറത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ കോടിക്കണക്കിന് ഡോളറാണ് വിവിധ സ്ഥാപനങ്ങള്‍ സി.എസ്.ആര് ഇനത്തില്‍ ചെലവഴിക്കുന്നത്. എന്നാല്‍ ഇതിലേറെയും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും, സ്കൂളുകള്‍ നിര്‍മ്മിക്കുന്നതിനും, സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനും ഈ തുക മാറ്റിവെച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സമൂഹ്യമാറ്റത്തിന് വഴിതുറക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഉത്തരേന്ത്യയിലെ പിന്നാക്ക മേഖലകളില്‍ എച്ച്.ആര്.ഡി.എഫ് ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






